മികച്ച വിജയത്തിന്​ സൗജന്യ ബസ് കാർഡ് പ്രഖ്യാപിച്ച്​ അബൂദബി

അബൂദബി: പൊതുവിദ്യാലയങ്ങളിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് സൗജന്യ ബസ് കാർഡ് പ്രഖ്യാപിച്ച് അബൂദബി. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഹാഫിലാത്ത് കാർഡുകൾ ഇവർക്ക് സൗജന്യമായി നൽകുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.ഒരു വർഷത്തേക്കാണ് ആനുകൂല്യം.

കഴിഞ്ഞ അധ്യയനവർഷം 95 ശതമാനമോ അതിനുമുകളിലോ മാർക്ക് നേടി വിജയിച്ച ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് കാർഡ് നൽകുക. അബൂദബി ലോക്കൽ ബസുകളിലും ഇന്‍റർസിറ്റി ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം.

Tags:    
News Summary - Abu Dhabi Offers Free Bus Cards for Top Achievers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.