അ​തി​ഥി​ക​ളു​ടെ പാ​സ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​ക പാ​സ്പോ​ർ​ട്ട് സ്റ്റാ​മ്പ് പ​തി​പ്പി​ക്കു​ന്നു

​ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി; സ്വാ​ഗ​ത​മോ​തി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ദു​ബൈ: ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി 2026ന്​ ​എ​ത്തു​ന്ന അ​തി​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക സ്വാ​ഗ​ത​മൊ​രു​ക്കി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​മ്മി​റ്റി​ന്റെ ലോ​ഗോ പ​തി​പ്പി​ച്ച പ്ര​ത്യേ​ക സ്റ്റാ​മ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​നി​ധി​ക​ളെ സ്വീ​ക​രി​ച്ച​ത്.

സ​ർ​ക്കാ​റു​ക​ളു​ടെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ലു​ള്ള ദു​ബൈ​യു​ടെ ദൗ​ത്യ​വും ഭ​ര​ണ​ന​വീ​ക​ര​ണ കാ​ഴ്ച​പ്പാ​ടും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ് അ​ൽ​മ​ർ​റി വ്യ​ക്ത​മാ​ക്കി.

അ​തി​ഥി​ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം, സ​മ്മി​റ്റി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ഈ ​സം​രം​ഭം നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള പ്രാ​ധാ​ന്യ​മു​ള്ള ഇ​ത്ത​രം വ​ൻ അ​ന്താ​രാ​ഷ്ട്ര പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​ധു​നി​ക സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ലു​ള്ള ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യും ശ്ര​ദ്ധ​യും ഇ​തി​ലൂ​ടെ വീ​ണ്ടും ഉ​റ​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു.

Tags:    
News Summary - World Government Summit; Welcome G.D.R.F.A.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.