വുഡ്ലം ഇന്റർ സ്കൂൾ സ്റ്റാഫ് സ്പോർട്സ് മീറ്റ് മാനേജിങ് ഡയറക്ടർ നൗഫൽ അഹ്മദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. സി.ഇ.ഒ അസ്മാൽ അഹ്മദ്, ഡോ. ജോൺ ബ്രൗൺ, എട്ട് സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർ സമീപം
ഷാർജ: വുഡ്ലം ഇന്റർ സ്കൂൾ സ്റ്റാഫ് സ്പോർട്സ് മീറ്റ് (ഒഡാസിയ) സീസൺ-3ക്ക് തുടക്കം. ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ ആരംഭിച്ച മീറ്റ് മാനേജിങ് ഡയറക്ടർ നൗഫൽ അഹ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. സി.ഇ.ഒ അസ്മാൽ അഹ്മദ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മീറ്റിന്റെ ലക്ഷ്യം അദ്ദേഹം വിശദീകരിച്ചു.
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് അധ്യാപകർക്ക് കായികക്ഷമത, ആരോഗ്യം, സജീവ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകൾക്കിടയിൽ അറിവ്, വൈദഗ്ധ്യം എന്നിവ പങ്കുവെക്കൽ, ജീവനക്കാർക്കിടയിൽ ഐക്യം വളർത്തൽ എന്നിവയാണ് മീറ്റിലൂടെ ലക്ഷ്യം. വുഡ്ലം സ്കൂൾ ശൃംഖലകളിലെ പരസ്പര സഹകരണം, സമൂഹ വളർച്ച എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ചടങ്ങിൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജോൺ ബ്രൗൺ ആശംസകൾ അറിയിച്ചു. ഇന്ത്യൻ, ബ്രിട്ടീഷ്, അമേരിക്കൻ പാഠ്യപദ്ധതി പ്രതിനിധാനം ചെയ്യുന്ന എട്ട് സ്കൂളുകളിൽനിന്നുള്ള 2,600ലധികം ജീവനക്കാരാണ് സ്പോർട്സ് മീറ്റിൽ പങ്കെടുക്കുന്നത്. പുരുഷ-വനിത വിഭാഗങ്ങളിലായി വോളിബാൾ, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറുക. നവംബർ 22, 29, ഡിസംബർ ആറ് ദിവസങ്ങളിലായാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ ആറിനാണ് ഗ്രാൻഡ് ഫിനാലെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.