പ്രത്യേക വനിതാ പൊലിസ് ഓഫീസർമാരുടെ പുതിയ ബാച്ചിന്‍റെ ബിരുദദാന ചടങ്ങ്

അടിയന്തര സാഹചര്യം നേരിടാൻ വനിത പൊലീസ് സംഘം

ദുബൈ: ദുബൈയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രംഗത്തിറങ്ങുന്ന പ്രത്യേക വനിത പൊലിസ് ഓഫിസർമാരുടെ പുതിയ ബാച്ച് പുറത്തിങ്ങി. ഫസ്റ്റ് റെസ്പോൻഡർ ഫോഴ്സ് എന്ന് പേരിട്ട സംഘത്തിലെ 21 വനിത ഓഫിസർമാരാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ആപത്ഘട്ടങ്ങളിലാണ് ദുബൈ പൊലീസിന്‍റെ പ്രത്യേക വനിത ഓഫിസർമാരുടെ സംഘമായ ഫസ്റ്റ് റെസ്പോൻഡർ ഫോഴ്സ് രംഗത്തിറങ്ങുക.

അൽ റുവ്വയയിൽ നടന്ന ബിരുദദാന ചടങ്ങിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അടക്കമുള്ള ഉന്നത ഓഫിസർമാർക്കുമുന്നിൽ ഇവർ പ്രകടനങ്ങൾ പുറത്തെടുത്തു. വിവിധ വിഷയങ്ങളിലെ തിയറി, പ്രായോഗിക പഠനങ്ങൾക്കുപുറമെ അത്യാധുനിക സൈനിക പരിശീലനവും പൂർത്തിയാക്കിയാണ് 21 വനിത ഓഫിസർമാരും രംഗത്തിറങ്ങുന്നത്. ഫസ്റ്റ് റെസ്പോൻഡന്‍റ് ഫോഴ്സിന്‍റെ മൂന്നാമത്തെ ബാച്ചാണിത്. ഷാർപ് ഷൂട്ടിങ്, റെയ്ഡ് ഓപറേഷൻ, സംശയാസ്പദമായ വ്യക്തികളെ കൈകാര്യം ചെയ്യൽ, പ്രോഷനൽ മിലിറ്ററി ഡ്രില്ല് എന്നിവക്ക് ഈ വനിത പൊലീസ് ഓഫിസർമാർ ഇനി രംഗത്തുണ്ടാകും.


Tags:    
News Summary - Women police team to deal with emergency situations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.