ഒമാനിൽ വാഹനാപകടത്തിൽപെട്ട സ്ത്രീയെ യു.എ.ഇയിലെത്തിക്കാൻ എയർലിഫ്റ്റ് ചെയ്യുന്നു
ദുബൈ: ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇമാറാത്തി സ്ത്രീയെ രക്ഷപ്പെടുത്തി യു.എ.ഇയിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്യുകയും ആവശ്യമായ ചികിത്സക്കായി അപകടസ്ഥലത്തുനിന്ന് ഇബ്രി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്.
യു.എ.ഇ വിദേശകാര്യ മന്ത്രാലയം, നാഷനൽ ഗാർഡിന്റെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുമായി സഹകരിച്ചാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഒമാനി അധികൃതരുടെ പിന്തുണയോടെയാണ് നാഷനൽ ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ എയർക്രാഫ്റ്റ് ഉപയോഗിച്ച് എയർലിഫ്റ്റ് നടത്തി കൂടുതൽ വൈദ്യസഹായത്തിനായി യു.എ.ഇയിൽ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.
എല്ലാ യു.എ.ഇ പൗരന്മാരും യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രക്ഷാദൗത്യം വിജയിപ്പിക്കുന്നതിൽ പങ്കുവഹിച്ച ഒമാനി അധികൃതരെ നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.