യുവതിയും കുഞ്ഞും പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: ദുബൈ വിമാനത്താവളത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് തുണയായി പൊലീസ്. വേദനയാൽ വലഞ്ഞ യുവതിയെ ദുബൈ പൊലീസിന്‍റെയും ആംബുലൻസ് ടീമിന്‍റെയും സഹായത്തോടെ ആശുപത്രിയിലെത്തിച്ച് പ്രസവത്തിന് സൗകര്യമൊരുക്കുകയായിരുന്നു. മൂന്ന് മക്കളുമൊത്ത് സൗദിയിൽനിന്ന് ദുബൈ വഴി ഇത്യോപ്യയിലേക്ക് പോകുകയായിരുന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്.
ഇത്യോപ്യൻ വിമാനത്തിനായി വിമാനത്താവളത്തിൽ കാത്തിരിക്കവെ പ്രസവവേദന കലശലായി. മൂന്ന് ചെറിയ കുട്ടികൾ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ഉടൻ പൊലീസും ആംബുലൻസ് ടീമും ഇടപെട്ട് ഇവരെ ലത്തീഫ വിമൻസ് ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദുബൈ ആംബുലൻസ് ടീമാണ് യാത്രസംവിധാനം ഒരുക്കിയത്. എമിറേറ്റ്സ് എയർലൈൻസിലെ ജീവനക്കാരുടെ നേതൃത്വത്തിൽ മൂന്ന് കുട്ടികളെയും എയർപോർട്ട് ഹോട്ടലിലേക്ക് മാറ്റി. യുവതിക്ക് തുടർയാത്രക്കുള്ള സൗകര്യവും അധികൃതർ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.