യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും കൂടിക്കാഴ്ച നടത്തുന്നു

ഫലസ്തീനികളെ കുടിയിറക്കുന്നത് ശക്തമായി എതിർക്കും; നിലപാട് വ്യക്തമാക്കി യു.എ.ഇ

ദുബൈ: ഫലസ്തീനികളെ കുടിയിറക്കാനുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി എതിർക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയെ അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഗസ്സയിലെ പുനർനിർമാണ ശ്രമങ്ങൾ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രവും സുസ്ഥിരവുമായ സമാധാന ശ്രമങ്ങളുടെ അടിത്തറയിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അബൂദബിയിൽ എത്തിയ മാർകോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചയായി. മേഖലയിലെ സമാധാനത്തിന് തടസ്സമാകുന്ന രീതിയിൽ സംഘർഷം വ്യാപിപ്പിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

ഗസ്സയിലെയും യുക്രെയ്നിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി നടത്തുന്ന മിഡിൽഈസ്റ്റ് രാജ്യങ്ങളിലെ സന്ദർശനത്തിന്‍റെ ഭാഗമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി അബൂദബിയിലെത്തിയത്. അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്‍റെ വേദിയിലാണ് കൂടിക്കാഴ്ച നടന്നത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായും മാർകോ റൂബിയോ കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Will strongly oppose the displacement of Palestinians; U.A.E clarified the position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.