റൈഫിൾ ഷൂട്ടിങ് താരം സിദ്ധാർഥ് രാജിന് അബൂദബി ടി.എം.എ ക്ലബിൽ നൽകിയ സ്വീകരണം
അബൂദബി: ഹൃസ്വസന്ദർശനാർഥം അബൂദബിയിൽ എത്തിയ മുൻ പാരാ ഒളിമ്പിക് ഇന്ത്യൻ റൈഫിൾ ഷൂട്ടിങ് താരം സിദ്ധാർഥ് രാജിന് സ്വീകരണം നൽകി. അബൂദബി ടി.എം.എ ക്ലബിലായിരുന്നു സ്വീകരണ പരിപാടി. ടി.എം.എ അംഗങ്ങൾക്ക് പ്രത്യേക പരിശീലന സെഷന് സിദ്ധാർഥ് രാജ് നേതൃത്വം നൽകി.
ഫിറ്റ്നസ്, മെന്റൽ സ്പോർട്സ് എന്നിവയിൽ കേന്ദ്രീകരിച്ചുള്ള പരിശീലനത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. സ്വന്തം കഴിവുകൾ രാജ്യത്തിനും സമൂഹത്തിനും സമർപ്പിക്കാൻ ഒഴിവ് സമയങ്ങൾ പരിശീലനത്തിന് മാറ്റി വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. കരാട്ടേയെക്കുറിച്ച് അടുത്തായി ഇറങ്ങിയ ‘ദ ഇവല്യൂഷൻ ഓഫ് ഓക്കിനാവൻ കരാട്ടേ‘ എന്ന പുസ്തകം ഷിഹാൻ ഫായിസ് സിദ്ധാർഥ് രാജിന് ഉപഹാരമായി നൽകി. ചന്ദ്രൻ, റഈസ്, ഹാഷിം, റസാക്ക്, നൗഫൽ, നിസാർ, ജുബൈർ വെള്ളാടത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.