‘ഹുർമുസി’നെ​ ആയുധമാക്കുന്നത് സാമ്പത്തിക ഭീകരവാദം -യു.എ.ഇ മന്ത്രി​

അബൂദബി: ഹുർമുസ്​ കടലിടുക്കിനെ ആയുധമാക്കുന്നത് ആഗോള സാമ്പത്തിക ഭീകരവാദമാണെന്ന് യു.എ.ഇ വ്യവസായ, അഡ്വാൻസ്​ഡ്​ ടെക്​നോളജി വകുപ്പ്​ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ്​ അൽ ജാബിർ. യു.എസിലെ ടെക്സാസിൽ നടക്കുന്ന ഊർജ​ മേഖലയിലെ ആഗോള സമ്മേളനമായ ‘സെറവീക്കി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുർമുസ്​ കടലിടുക്ക് തടസ്സപ്പെടുത്തുന്നത്​ ലോകത്ത്​ എണ്ണ, വാതകം, വളം എന്നിവയുടെ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്നും, അതിന്റെ ആഘാതം ഫാക്ടറികൾ മുതൽ കുടുംബങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് ആഴ്ചയിൽ എണ്ണവില 50 ശതമാനം ഉയർന്നതും ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊർജസുരക്ഷ വളരെ പ്രധാനമാണെന്നും ഹുർമുസ്​ തുറന്ന നിലയിൽ നിലനിർത്തുക മാത്രമാണ് സ്ഥിരമായ പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ലോക ഊർജ വ്യവസ്ഥയുടെ സ്ഥിരതക്കായി സഹകരണം അനിവാര്യമാണെന്നും, നവംബർ മാസം അബൂദബിയിൽ നടക്കുന്ന ‘അഡിപെക്​’2026ലേക്ക് പങ്കാളികളെ ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.


Tags:    
News Summary - Weaponizing 'Hurmuz' is economic terrorism - UAE minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.