സ്വാതന്ത്ര്യദിനാഘോഷം: കെ.എം.സി.സി രക്തദാന ക്യാമ്പ് ഇന്ന്

ദുബൈ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഉച്ച 12 മണി മുതൽ വൈകിട്ട് നാലുമണി വരെ ദുബൈ സിലിക്കൺ ഒയാസിസിലെ ഫക്കീഹ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്.

സ്വാതന്ത്ര്യത്തിന്‍റെ മഹദ് മൂല്യങ്ങളായ മാനവികതയും സഹജീവി സ്നേഹവും കരുതലും സമൂഹത്തിൽ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്‍റ് സലാം കന്യപ്പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്തവും പങ്കുവെക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡന്‍റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി ഹസക്കർ ചൂരി, ട്രഷറർ ഉപ്പി കല്ലങ്കൈ എന്നിവർ പറഞ്ഞു.

Tags:    
News Summary - KMCC blood donation camp today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.