അബൂദബി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായി മുറൂർ ബ്രിഡ്ജ് എക്‌സിറ്റിൽ (ഇ328ബി ) 50 പേർക്ക് സഞ്ചരിക്കാവുന്ന തൊഴിലാളി ബസുകൾക്ക് അബൂദബി മൊബിലിറ്റി വിലക്കേർപ്പെടുത്തി. അബൂദബി-അൽ ഐൻ റോഡിലേക്ക് (ഇ 22) പ്രവേശിക്കുന്ന ഈ റോഡിലൂടെയുള്ള വിലക്ക് ആഗസ്ത് 17 മുതൽ നിലവിൽ വരും.
വിലക്ക് പ്രാബല്യത്തിൽ വരുന്നതോടെ അൽ മഫ്രഖ് വർക്കേഴ്സ് സിറ്റിയിലേക്ക് പോകുന്ന തൊഴിലാളി ബസുകൾ, ട്രക്ക് ബ്രിഡ്ജ് വഴി അൽ റൗദ സ്ട്രീറ്റിലേക്ക് (ഇ 30) തിരിയുന്ന ബദൽ മാർഗം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.നബിദിന അവധി പ്രമാണിച്ച് ദീർഘ വാരാന്ത്യം വരാനിരിക്കെ, പ്രധാന റോഡുകളിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. കഴിഞ്ഞ യു.എ.ഇ ദേശീയദിന ആഘോഷ വേളയിലും നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി തൊഴിലാളി ബസുകൾക്കും ഭാരവാഹനങ്ങൾക്കും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.