34 വർഷത്തെ പ്രവാസത്തിന് വിട; നൗഷാദ് കോട്ടേക്കാട് നാട്ടിലേക്ക്

അജ്മാൻ: മൂന്നര പതീറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരൂർ പച്ചാട്ടിരി സ്വദേശിയായ നൗഷാദ് നാട്ടിലേക്ക്. കോട്ടേക്കാട്ടിൽ ഏന്തീൻ കുട്ടി പാത്തുമ്മ എന്നിവരുടെ മകനാണ്. പ്രവാസജീവിതത്തിനിടെ എമിറേറ്റ്സ് ട്രാൻസ്പോർട്, റിപ്റ്റോൺ സ്കൂൾ, കെന്‍റ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്ത നൗഷാദ് കെ.എം.സി.സി, ഇതൾ, പി.എ.കെ തുടങ്ങിയ വിവിധ സംഘടനകളിലും സജീവമായി പ്രവർത്തിച്ചിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായി.കോവിഡ് മഹാമാരി കാലത്ത് ദുബൈ കെ.എം.സി.സിയുടെ സന്നദ്ധപ്രവർത്തകനായി പ്രവർത്തിച്ചു. ക്വാറൈന്‍റൻ സെന്‍ററുകളിലെ സേവന പ്രവർത്തനങ്ങളിലും നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലും പങ്കാളിയായത് പ്രവാസജീവിതത്തിലെ വിലപ്പെട്ടതും മറക്കാനാവാത്തതുമായ അനുഭവങ്ങളിലൊന്നാണെന്ന് നൗഷാദ് പറയുന്നു.

കേരള സർക്കാരും കേരള സംസ്ഥാന സാക്ഷരതാ മിഷനും ദുബൈ കെ.എം.സി.സിയും ചേർന്ന് പ്രവാസികൾക്കായി നടപ്പാക്കിയ സാക്ഷരത-ഉപരിപഠന പദ്ധതിയുടെ ഭാഗമായിരുന്നു. പഠനം മുടങ്ങിയ പ്രവാസികളെ കണ്ടെത്തി പദ്ധതിയിലേക്ക് എത്തിക്കാനും തുല്യതാ പരീക്ഷക്കും തുടർപഠനത്തിനും പ്രോത്സാഹിപ്പിക്കാനും സജീവുമായി രംഗത്തുണ്ടായിരുന്നു. ഭാര്യ: റസിയ. മക്കൾ ആയിഷ നസ്ല, ആയിഷ നഫ്ല.

Tags:    
News Summary - Noushad Kotekad returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.