ദുബൈ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ഹെൽത്ത് ആൻഡ് വെൽനസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സെവൻ എമിറേറ്റ്സ്, വൺ ഹാർട്ട്’ എന്ന പേരിൽ ദേശീയതല കാർഡിയാക് റിസ്ക് ബോധവത്കരണവും ലൈഫ്‌സേവർ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ആദ്യ ബോധവത്കരണ സെഷൻ ആഗസ്റ്റ് 16ന് രാവിലെ 11.45 മണിക്ക് ദുബൈ ടെർമിനൽ 2ന് എതിർവശത്തുള്ള ഗസൽ റെസ്റ്റോറന്‍റിൽ നടക്കും.
ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിനൊപ്പം, ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, സി.പി.ആർ/ലൈഫ് സേവർ ബോധവൽക്കരണ പരിശീലനം, എ.ഇ.ഡി ഉപയോഗത്തിന്‍റെ അടിസ്ഥാന അറിവ് എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ആരോഗ്യ വകുപ്പിന്‍റെ ഹൈപവർ കമ്മിറ്റി ചെയർമാനും ആരോഗ്യവിദഗ്ധനുമായ ഡോ. എസ്.എസ്. ലാൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ. സി. ഭരത് ചന്ദ്രൻ ബോധവത്കരണ സെഷനുകൾക്ക് നേതൃത്വം നൽകും. ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് സുനിൽ അസീസ് അധ്യക്ഷത വഹിക്കും. ഇൻകാസ് യു.എ.ഇ ഹെൽത്ത് ആൻഡ് വെൽനസ് കമ്മിറ്റി ജനറൽ കൺവീനർ ഷാജി ഷംസുദീൻ സ്വാഗതം പറയും.
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള ഇൻകാസ് പ്രവർത്തകരും അംഗങ്ങളും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗൂഗ്ൾ മീറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.