ഷാർജ: കോവിഡ് കാലത്തെ ആരോഗ്യ മുന്നറിയിപ്പുകളും പ്രതിരോധ നടപടികളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് വാട്ടർ ബൈക്കിങ് കമ്പനികളുടെ മേലുള്ള നിരീക്ഷണം ഷാർജ നഗരസഭ ശക്തമാക്കി. എമിറേറ്റിലെ സാമ്പത്തിക, ടൂറിസം മേഖലകൾ വീണ്ടും തുറക്കുന്നതിനോടനുബന്ധിച്ച് ഇത്തരം കമ്പനികൾക്ക് 50 ശതമാനം പ്രവർത്തനാനുമതി നൽകിയതോടെയാണ് പരിശോധന കർശനമാക്കിയത്.
വിനോദത്തിനായി നിരവധി പേർ എത്തുന്ന സുപ്രധാന മേഖലകളിലൊന്നാണ് അൽ മംസാർ തടാകം. വേനൽക്കാലത്ത് വാട്ടർ ബൈക്കിങ്ങിന് ജനപ്രീതി വർധിക്കുന്നതിനാൽ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ദിനംപ്രതി പരിശോധന നടത്തുമെന്ന് മുനിസിപ്പാലിറ്റിയിലെ കസ്റ്റമർ സർവിസ് അസിസ്റ്റൻറ് ജനറൽ മാനേജർ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.