വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മൊഹ്‌റെ

അബൂദബി: വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ശക്തമായ ജാഗ്രതാ മുന്നറിയിപ്പുമായി യു.എ.ഇ. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്‌റെ). ജോലി ലഭിക്കുന്നതിനുള്ള തുടര്‍നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഫര്‍ ലെറ്ററിന്റെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ഉയര്‍ന്ന ശമ്പളം, അടിയന്തര നിയമനം, വേഗത്തിലുള്ള റിക്രൂട്ട്മെന്റ് എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് വരുന്ന സന്ദേശങ്ങളില്‍ വഞ്ചിക്കപ്പെടരുതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അപേക്ഷകരില്‍ നിന്ന് ഫീസുകളോ പണമോ ആവശ്യപ്പെടുക, വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ പങ്കുവെക്കാന്‍ ആവശ്യപ്പെടുക എന്നിവ ചെയ്യുന്ന ഓഫറുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം.തൊഴിലുടമകള്‍ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക 'ജോബ് ഓഫര്‍ ഫോം' തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ ഫോമില്‍ മാത്രമുള്ള സീരിയല്‍ നമ്പറോ ബാര്‍കോഡോ ഉപയോഗിച്ച് ഓഫറിന്റെ ആധികാരികത പരിശോധിക്കാം.

Tags:    
News Summary - Warning against fake job offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.