Posted On
date_range Updated On
date_range അരോമ ഓണാഘോഷം
ഷാർജ: ആലുവ സ്വദേശികളുടെ കൂട്ടായ്മയായ അരോമ ഓണാഘോഷം ‘ഓണ നിലാവ് 26’ ഷാർജ ലവണ്ടർ ഹാളിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരോമ പ്രസിഡന്‍റ് മൊയ്തീൻ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്ര. വൈ.എ. റഹീം, അരോമ വൈ. പ്രസി. നൗഫൽ റഹ്‌മാൻ, അരോമ ജന. സെക്ര. അഡ്വ. ഷെമീന ഷബീബ്, അഡ്വ. സലിം എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അരോമ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ഓണസദ്യയും വിവിധ കലാപരിപാടികളും വടംവലിയും നടന്നു. സനുഖാൻ, ഷെറിൻ ഷബീബ്, സിദ്ധിഖ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ജന.കൺ. മുഹമ്മദ് റഫീഖ് സ്വാഗതവും അരോമ ജന.സെക്ര. അനൂബ് എളമന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.