Posted On
date_range Updated On
date_range എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ കൂട്ടായ്മ ഓണാഘോഷം
ദുബൈ: രാജപുരം ഹോളി ഫാമിലി സ്കൂളിന്‍റെ പൂർവവിദ്യാർഥി സംഘടനയായ എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒന്നിച്ചൊരോണം ‘2K26’ എന്നപേരിൽ ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്‍റ് നിഷാത് ഗോപാൽ അധ്യക്ഷത വഹിച്ചു. ഐ.എ.എസ്.എൽ ഡയറക്ടറും എഴുത്തുകാരനുമായ എം.ഒ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ മാത്യു ആടുകുഴിയിൽ ആശംസയും ജോസ് കുഴിക്കാട്ടിൽ ഓണ സന്ദേശവും നൽകി.സെക്രട്ടറി ജിമിറ്റ് തോമസ് സ്വാഗതവും ട്രഷറർ വിനു പെരിങ്ങേലിൽ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോജീഷ് ജോർജിന്‍റെ നേതൃത്വത്തിൽ സുനിൽ ജോസഫ്, അനൂപ്, മനുമോൾ, സന്ദീപ് മാത്യു, ഷൈൻ മാത്യു എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങൾ പരിപാടികൾ നയിച്ചു. അംഗങ്ങളുടെ കലാ-കായിക പ്രകടനങ്ങൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.