സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

ദുബൈ: നവംബർ ഒന്നിന് പി.എ. ഇബ്രാഹിം ഹാജി സ്ക്വയറിലെ അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ലീഡക്സ് ഹൊറൈസൺ ഡെലിഗേറ്റ് സമ്മിറ്റ് ആൻഡ് നാഷനൽ കോൺഫറൻസ് 2026ന്‍റെ സ്വാഗതസംഘം ഓഫിസ് കെ.പി ടവറിൽ പ്രവർത്തനം ആരംഭിച്ചു. യാഫ്‌കോ ഗ്രൂപ് മാനേജിങ് ഡയറക്ടർ സുഹൈർ യഹ്യ തളങ്കര സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്‍റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ഉദ്ഘാടന പ്രസംഗം നടത്തി.

ജില്ല ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ, ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, കെ.പി. അബ്ബാസ് കളനാട്, ഹസ്സൈനാർ ബിജന്തടുക്ക, മൊയ്‌ദീൻ ബാവ, ഫൈസൽ മൊഹ്സിൻ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ദിഖ് ചൗക്കി, ഇ.ബി. അഹമ്മദ് ചെടകാൽ എന്നിവരും മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഹസ്‌കർ ചൂരി, ഹസീബ് ഖാൻ പള്ളിക്കര, സിനാൻ തൊട്ടാൻ, ഹാശിം മഠത്തിൽ, ആരിഫ് ചെറുമ്പ, താത്തു തൽഹത്ത്, അസീസ് പടന്നക്കാട്, ആസിഫ് കീഴൂർ, ശംസുദ്ദീൻ പുഞ്ചാവി എന്നിവരും സംസാരിച്ചു. സി.എ. ബഷീർ പള്ളിക്കര നന്ദി പറഞ്ഞു.

Tags:    
News Summary - Dubai KMCC Hosts National Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.