റാസൽഖൈമയിലെത്തിയ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണുവര്‍ധന്‍ റെഡ്ഢി റാക് ഐ.ആർ.സി ഭാരവാഹികൾക്കും ‘എറ്റേണല്‍ ഗാര്‍ഡന്‍സ്’ കോര്‍ കമ്മിറ്റിയംഗങ്ങൾക്കുമൊപ്പം


റാസല്‍ഖൈമയില്‍ അന്ത്യവിശ്രമത്തിന് ‘എറ്റേണല്‍ ഗാര്‍ഡന്‍സ്’

റാസല്‍ഖൈമ: ഇന്ത്യന്‍ പ്രവാസി സമൂഹത്തിനായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി അനുവദിച്ച ഭൂമിയില്‍ സ്ഥാപിക്കുന്ന ശ്മശാന കേന്ദ്രത്തിന് ‘എറ്റേണല്‍ ഗാര്‍ഡന്‍സ്’ (നിത്യശാന്തിയുടെ ഉദ്യാനങ്ങള്‍) എന്ന് നാമകരണം ചെയ്തതായി റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി) മാനേജ്മെന്‍റ് കമ്മിറ്റി അറിയിച്ചു. കഴിഞ്ഞയാഴ്ച റാക് ഹോട്ടലില്‍ ഐ.ആര്‍.സി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണുവര്‍ധന്‍ റെഡ്ഢിയുടെ സാന്നിധ്യത്തിലാണ് ശ്മശാന കേന്ദ്രത്തിന്‍റെ പേര് നിശ്ചയിച്ചത്.

റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദിനും സര്‍ക്കാറിനും ഇന്ത്യന്‍ സമൂഹത്തിന്‍റെ പേരില്‍ കോണ്‍സല്‍ ജനറല്‍ നന്ദി രേഖപ്പെടുത്തി. ശ്മശാന കേന്ദ്രത്തിന്‍റെ നിര്‍മാണം, ഭരണനിര്‍വഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യന്‍ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഡോ. നിഷാം നൂറുദ്ദീന്‍, പത്മരാജ്, ശ്രീധരന്‍ പ്രസാദ്, അനില്‍ വിദ്യാധരന്‍, രാജീവ് രഞ്ജന്‍ സിങ്, സുപ്രിയ ഘോഷ്, പ്രദീപ് വര്‍മ, നാസര്‍ അല്‍ദാന എന്നിവരാണ് എറ്റേണല്‍ ഗാര്‍ഡന്‍സ് കോര്‍ കമ്മിറ്റിയംഗങ്ങള്‍. റാക് അല്‍ ജസീറ അല്‍ ഹംറയിലാണ് ഇന്ത്യന്‍ പ്രവാസികള്‍ക്കായി ശ്മശാന കേന്ദ്രം സ്ഥാപിക്കുന്നതിന് റാസല്‍ഖൈമ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്.

Tags:    
News Summary - Eternal Gardens: New RAK Cremation Ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.