Posted On
date_range Updated On
date_range സെന്‍റ് തോമസ് മാർത്തോമ പാരിഷ് മിഷൻ കൺവെൻഷൻ
റാസൽഖൈമ: റാസൽഖൈമ സെന്‍റ് തോമസ് മാർത്തോമാ പാരിഷ് മിഷൻ കൺവെൻഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് നല്ല ഫലം നൽകുന്നവരായി ഇവിടെ നിലനിൽക്കണമെന്ന് അദ്ദേഹം സമ്മേളനത്തെ ആഹ്വാനം ചെയ്തു.
ഫാ. ഷിജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഫാ. ജസ്റ്റിൻ കെ. സാം പ്രാർഥനക്ക് നേതൃത്വം നൽകി. പാരിഷ് മിഷൻ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ജോ.സെക്ര. ജെഫിൻ ജോ മാത്യു നന്ദിയും പറഞ്ഞു. പാരിഷ് മിഷൻ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. വെള്ളിയാഴ്ച തുടങ്ങിയ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.