കാഴ്ച, കേൾവി വൈകല്യമുള്ളവർക്ക് അജ്മാനിൽ 18 പ്രത്യേക വാഹനങ്ങൾ

 അജ്മാന്‍: കാഴ്ച-കേൾവി വൈകല്യമുള്ള നിശ്ചയദാർഢ്യക്കാർക്കായി അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി 18 പ്രത്യേക തരം വാഹനങ്ങൾ ഒരുക്കുന്നു. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി തങ്ങളുടെ ഫ്രാഞ്ചൈസി കമ്പനികളുമായി സഹകരിച്ചാണിത്.

നിശ്ചയദാർഢ്യക്കാർക്കായി പ്രത്യേകമായി ഒരുക്കുന്ന ഈ വാഹനങ്ങളിലെ യാത്രക്കാർക്ക് യാത്രാക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിനായി ആവശ്യമായ സാങ്കേതികമായ മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു. 600599997 എന്ന നമ്പറിൽ ബുക്കിങ് ആൻഡ് ഡിസ്പാച്ച് സെന്‍ററുമായി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് ഈ സേവനം ലഭ്യമാക്കാം.

Tags:    
News Summary - Accessible Transport in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.