Posted On
date_range Updated On
date_range വ്യാജ ഹൗസിങ് സേവന അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പ്
അബൂദബി: ഹൗസിങ് അപേക്ഷകള്‍ നല്‍കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും വെബ്സൈറ്റുകള്‍ക്കുമെതിരെ അബൂദബി ഹൗസിങ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക 'ഇസ്‌കാന്‍ അബൂദബി' ആപ്പ് വഴി മാത്രമേ ഹൗസിങ് ആനുകൂല്യങ്ങള്‍ നേടാന്‍ സാധിക്കൂ എന്ന് അതോറിറ്റി വ്യക്തമാക്കി.
അപേക്ഷകര്‍ നേരിട്ട് തന്നെ വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍. ഹൗസിങ് സേവനങ്ങള്‍ക്കായി ഒരുവിധ ഇടത്തട്ടുകാരുടെയും ആവശ്യമില്ലെന്നും ഔദ്യോഗിക ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രം അതോറിറ്റിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യക്തിവിവരങ്ങളോ രേഖകളോ മറ്റ് സെന്‍സിറ്റീവ് വിവരങ്ങളോ ഔദ്യോഗികമല്ലാത്ത അക്കൗണ്ടുകള്‍ക്ക് നല്‍കാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.