ഷാർജയിൽ മരുഭൂമിയിലെ കൂട്ടായ്മകൾക്ക് നിരോധനമില്ലെന്ന്​ പൊലീസ്​

ഷാർജ: ഷാർജയിലെ തുറസ്സായ മരുഭൂമി പ്രദേശങ്ങളിൽ ആളുകൾ സന്ദർശിക്കുന്നതിനോ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരുമിച്ചിരിക്കുന്നതിനോ ഒരു നിരോധനവുമില്ലെന്ന് ഷാർജ പൊലീസ് വ്യക്തമായി അറിയിച്ചു. മരുഭൂമിയിൽ ഒരുമിച്ചിരുന്നതിന് ചില വാഹനങ്ങൾക്ക് പിഴ ചുമത്തി എന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പൊതുജനങ്ങളുടെ സംശയങ്ങൾ അകറ്റി ഷാർജ പൊലീസ് രംഗത്തെത്തിയത്.

ഷാർജ ടി.വിയിലും റേഡിയോയിലും പ്രക്ഷേപണം ചെയ്ത ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപാർട്​മെന്‍റ്​ ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽകൈ ആണ് ഈ കാര്യത്തിൽ വ്യക്തത വരുത്തിയത്. തുറസ്സായ മരുഭൂമി പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ വാഹനങ്ങൾ കൊണ്ടുപോകുന്നതിനോ ആർക്കും തടസ്സമില്ലെന്നും തടസ്സമില്ലാത്ത ഏത് സ്ഥലത്തും പ്രവേശിക്കാൻ എല്ലാവർക്കും അനുമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sharjah Police Clarifies No Ban on Desert Gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.