ദേശീയ പതാക ദിനം ആഘോഷിച്ച്​ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്

ഷാർജ: നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഐക്യത്തോടെയും അഭിമാനത്തോടെയും ‘യു.എ.ഇ ദേശീയ പതാക ദിനം 2026’ ആഘോഷിച്ചു. രാജ്യത്തോടുള്ള കൂറും ഒരുമയും ആദരവും വാനോളമുയർത്തിയാണ് നെസ്റ്റോ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

സ്വദേശി റീട്ടെയിൽ ബ്രാൻഡ് എന്ന നിലയിൽ, യു.എ.ഇയുടെ ദീർഘദർശികളായ ഭരണാധികാരികളോടുള്ള നന്ദിയും ആദരവും നെസ്റ്റോ ചടങ്ങിൽ പ്രകാശിപ്പിച്ചു. രാജ്യത്തിന്‍റെ ഐക്യം, പരസ്പര ബഹുമാനം, പുരോഗതി എന്നീ മഹത്തായ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും വ്യക്​തമാക്കി.

ഷാർജയിൽ നടന്ന ആഘോഷ ചടങ്ങിൽ നെസ്റ്റോ ചെയർമാൻ കെ.പി. ബഷീർ, മാനേജിങ്​ ഡയറക്ടർ കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നവാസ് ബഷീർ, കെ.പി. മുഹമ്മദ് റമീസ് എന്നിവർ പങ്കെടുത്തു.

ഇവർക്ക് പുറമേ, എമിറാത്തീസ് മാനേജർ ഹുമൈദ് റാശിദ് ധീമാസ്, ഇൻഡസ്ട്രിയൽ ബിസിനസ് ഡെവലപ്‌മെന്‍റ്​ വൈസ് പ്രസിഡന്‍റ്​ മൻസൂർ അൽ മറാർ, പബ്ലിക് റിലേഷൻസ് മേധാവി മുദഫർ അഹമ്മദ് അൽസറൂനി എന്നിവരും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

പതാക ദിനമാചരിക്കുന്ന അഭിമാനവേളയിൽ യു.എ.ഇ ഭരണാധികാരികൾക്കും പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കും നെസ്റ്റോ ആശംസകൾ നേർന്നു. രാജ്യത്തിന്‍റെ കരുത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രത്യാശകളുടെയും പ്രതീകമായ ദേശീയ പതാകയെ ആദരവോടെയും അഭിമാനത്തോടെയും വാനോളമുയർത്തുന്നതായി മാനേജ്‌മെന്‍റ്​ അറിയിച്ചു.

Tags:    
News Summary - Nesto Sharjah Flag Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.