ദുബൈ: സർക്കാർ ഓഫിസുകളിൽ സാമ്പത്തികവും ഭരണപരവുമായ ക്രമക്കേടുകളോ അഴിമതിയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇനി നേരിട്ട് റിപ്പോർട്ട് ചെയ്യാം. ഇതിനായുള്ള ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിന് യു.എ.ഇ സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ (എസ്.എ.ഐ) തുടക്കമിട്ടു. ‘വാജിബ്’ എന്നാണ് പരാതി റിപ്പോർട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമിന്റെ പേര്.
കഴിഞ്ഞ മേയിൽ അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എ.ഡി.എ.എ) വികസിപ്പിച്ച സംവിധാനമാണ് രാജ്യത്തെ ഏഴ് എമിറ്റേറുകളിൽ പ്രവർത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഓഫിസുകളിലും നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് https://wajib.gov.ae/ എന്ന വെബ് ലിങ്ക് തുറന്ന് പരാതികൾ സമർപ്പിക്കാം. പരാതിപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും പരിഹാരത്തിനായി ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് വെബ് സൈറ്റ് രൂപകൽപന ചെയ്തിട്ടുള്ളത്. സർക്കാർ ഓഫിസുകളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നതെന്ന് എസ്.എ.ഐ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.