അബൂദബി: പ്രളയം കാരണം ദുരിതത്തിലായ കേരളത്തിെൻറ പുനർനിർമാണത്തിനും പുനരധിവാസത്തിനും വി.പി.എസ് ഹെൽത്ത് കെയർ 50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതായി മാനേജിങ് ഡയറക്ടർ ഡോ. ശംഷീർ വയലിൽ പ്രഖ്യാപിച്ചു. ഇതിനായി വിദ്യാഭ്യാസ^ആരോഗ്യപരിചരണ^ഭവനനിർമാണ േമഖലകളിലെ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കും. പ്രാദേശിക അതോറിറ്റികൾ ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി ഇക്കാര്യത്തിൽ സഹകരിക്കുമെന്നും ഡോ. ശംഷീർ വ്യക്തമാക്കി.
അപ്രതീക്ഷിതമായ പ്രളയ ദുരന്തത്തിൽ ധീരതയുടെയും മാനവികതയുടെയും ഉത്തമ ദൃഷ്ടാന്തങ്ങൾ നാം കണ്ടു. സംസ്ഥാന^പ്രാദേശിക സംഘടനകൾ, ഇന്ത്യൻ സൈന്യം, നേവി, വിവിധ മേഖലകളിൽനിന്നുള്ള ജനങ്ങൾ എന്നിവരുടെ അസാധാരണമായ പ്രയത്നങ്ങൾ പ്രശംസനീയമാണ്. തങ്ങളുടെ സംഘം ദുരന്തഭൂമിയിൽ പ്രവർത്തിച്ചുവരികയാണ്. വസ്ത്രം, ഭക്ഷണം, ഒൗഷധം, വെള്ളം തുടങ്ങിയവ ലഭ്യമാക്കി നടത്തുന്ന രക്ഷാപ്രവർത്തന^പുനരധിവാസ ദൗത്യങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ഡോ. ശംഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.