ദുബൈ: പ്രവാസലോകത്തെ ഏറ്റവും വലിയ മലയാള സാഹിത്യ സാംസ്കാരികോത്സവം ‘ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് (ഒ.എൽ.എഫ്-2026) മൂന്നാം പതിപ്പിന് ഫെബ്രുവരി 13, 14, 15 തീയതികളിൽ ദുബൈ ഹാംപ്ടൺ ഇന്റർനാഷനൽ സ്കൂൾ വേദിയാകുന്നു. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ദുബൈയിലെ പ്രധാന സാംസ്കാരിക സംഘടനയായ ഓർമ സംഘടിപ്പിക്കുന്ന ‘ഓർമ ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026’ൽ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ, എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ, കവി മ്യൂസ് മേരി ജോർജ്, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ എന്നിവർ ഇത്തവണ മുഖ്യാതിഥികളായെത്തും.
കൂടാതെ, യു.എ.ഇയിൽ നിന്നുള്ള നിരവധി പ്രവാസ മലയാളി എഴുത്തുകാരും സാഹിത്യ സാംസ്കാരിക പ്രവർത്തകരും വിവിധ സെഷനുകളിൽ പങ്കെടുക്കും 13ന് വൈകീട്ട് ഒമ്പതിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുൻ മന്ത്രി പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. സമകാലിക വിഷയങ്ങൾ, സാഹിത്യ ചർച്ചകൾ, സാംസ്കാരിക സംവാദങ്ങൾ, പുസ്തക പ്രദർശനം എന്നിവ ഉൾപ്പെടുന്ന സാംസ്കാരിക സംവാദോത്സവത്തിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റും ലഭ്യമാക്കും. വിവിധ തലമുറകളിലെ എഴുത്തുകാരെയും വായനക്കാരെയും ഒരുമിപ്പിച്ച്, പ്രവാസ ഭൂമിയിൽ മലയാള സാഹിത്യത്തിന്റെ തുടർച്ചയും പുതുചിന്തകളും അവതരിപ്പിക്കുന്ന ഈ വേദി മലയാളി പ്രവാസി സമൂഹത്തിന് പുതിയ അനുഭവമാവുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +971 50 820 8329 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.