അജ്മാന്: എമിറേറ്റിലെ മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ക്ക് നിര്‍ദേശവുമായി അജ്മാന് പൊലീസ്. മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കിൽ 4 ബ്ലാക്ക് പോയന്റും 500 ദിര്‍ഹം പിഴയും ഈടാക്കും. പിറകില്‍ യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണം. ഇത് ലംഘിച്ചാലും 500 ദിര്‍ഹം പിഴയീടാക്കും.
മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് 12 ബ്ലാക്ക് പോയന്റും രണ്ടായിരം ദിര്‍ഹം പിഴയും ഈടാക്കും. വേഗ പരിധി മറികടക്കുന്നവര്‍ക്കും പിഴ ലഭിക്കും. റോഡില്‍ കൃത്യമായ വരി പാലിക്കണമെന്നും ടയറിന്റെയും ബ്രേക്കിന്റെയും സുരക്ഷ ഉറപ്പ് വരുത്തണമെന്നും അജ്മാന് പൊലീസ് മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നവരോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.