ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ ടീംഗങ്ങൾ
ഫുജൈറ: ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മറ്റി, ഇൻകാസ് സൂപ്പർകപ്പ് സീസൺ 2 ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫുജൈറ എഫ്.സി ക്യാപ്റ്റൻ യൂസഫ് കൽഫാൻ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ 16 ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റിൽ വഫ എഫ്.സി വേങ്ങര ജേതാക്കളായി. ഖാദിസിയ ഖോർഫുകാൻ റണ്ണേഴ്സ് ട്രോഫിയും മലപ്പുറം കെ.എം.സി.സി ടീം സെക്കൻഡ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
പാലക്കാട് ജില്ല പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട്, ടൂർണമെന്റ് കമ്മറ്റി കൺവീനർ അജീഷ് മുണ്ടക്കൽ, മണികണ്ഠൻ മടപറമ്പിൽ, കെ.സി. അബൂബക്കർ, നാസർ പറമ്പിൽ, നദീർ മണ്ണാർക്കാട് തുടങ്ങിയവർ ടൂർണമെന്റിന്ന് നേതൃതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.