?.??.???????????? ????? ???????? ??????????? ???? ??? ???? ????????? ??.??.??? ?????????? ?????? ????????? ?????????? ??. ??????? ??????? ????? ??????????

വി.പി.എസ് ഗ്രൂപ്പ് ഇനി എ.ബി.എം പങ്കാളി

അബൂദബി: അബൂദബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിന്​ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബയ്ത്ത് മുതവഹിദ് അസോസിയേഷനും (എ.ബി.എം) വി.പി.എസ് ഗ്രൂപ്പും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. യു.എ.ഇയിലെ സാമൂഹിക ക്ഷേമ, സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കേന്ദ്ര ഭരണത്തിനു കീഴിലുള്ള സംഘമായ എ.ബി.എമ്മുമായുള്ള സഹകരണ കരാറില്‍ എ.ബി.എമ്മിനെ പ്രതിനിധീകരിച്ചു ചെയര്‍മാന്‍ സൈഫ് അലി അല്‍ ഖുബൈസിയും വി.പി.എസ് ഗ്രൂപ്പിനു വേണ്ടി മാനേജിംഗ് ഡയറക്​ടര്‍ ഡോ. ഷംസീര്‍ വയലിലും ഒപ്പു വച്ചു. ഇതോടെ എ.ബി.എമ്മി​​െൻറ ആരോഗ്യ രംഗത്തെ സേവനങ്ങള്‍ക്കുള്ള മുഖ്യപങ്കാളിയായി വി.പി.എസ് ഗ്രൂപ്പ് മാറും. പുതു വര്‍ഷവും പുതിയ അവസരങ്ങളും മുന്നില്‍ കണ്ട് വി.പി.എസ് ഗ്രൂപ്പ് യു.എ.ഇയുടെ ആഭ്യന്തര ആരോഗ്യ സേവന മേഖലയില്‍ കൈവരിച്ച മികച്ച നേട്ടമാണ് എ.ബി.എമ്മുമായുള്ള സഹകരണം. 

അല്‍ബയ്ത്ത് മുതവഹിദ് അസോസിയേഷ​​െൻറ പ്രധാന പരിഗണന പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാ​​െൻറ സാമൂഹിക പുരോഗതിക്കുള്ള പദ്ധതികളുടെ സാക്ഷാത്കാരത്തിനുള്ള പ്രവര്‍ത്തനങ്ങളാണ്. രാജ്യത്തെ ജനങ്ങളുടെ സമഗ്ര പുരോഗതിക്ക് നാലു ഘടകങ്ങളുള്ള പദ്ധതിയാണ് എ.ബി.എമ്മി​േൻറത്​. മിഡില്‍ ഈസ്​റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ വി.പി.എസ് ഗ്രൂപ്പി​​െൻറ കീഴില്‍ എ.ബി.എമ്മി​​െൻറ പദ്ധതികള്‍ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കരാർ ഒപ്പുവച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ എ.ബി.എം ചെയര്‍മാന്‍ സൈഫ് അലി അല്‍ ഖുബൈസി വ്യക്തമാക്കി. 

രാജ്യത്തെ ആരോഗ്യ സേവന രംഗത്ത് പുതിയ ദൗത്യമേറ്റെടുക്കാന്‍ വി.പി.എസ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയ എ.ബി.എമ്മി​​െൻറ തീരുമാനത്തിന്​ കൃതജ്ഞത രേഖപ്പെടുത്തിയ വി.പി.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്​ടര്‍ ഡോ. ഷംസീര്‍ വയലില്‍ പുതിയ പങ്കാളിത്തം അഭിമാനത്തോടെ ഏറ്റെടുക്കുന്നതായി വ്യക്തമാക്കി. രാജ്യത്തെ യുവജനങ്ങള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികളിലൂടെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സേവനം അര്‍പ്പിക്കാനാവുന്ന അവസരങ്ങളാണ് വി.പി.എസിനു ഈ കരാര്‍ മുഖേന ലഭിക്കുകയെന്ന്​ അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - vps group-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.