ദുബൈ: കഴിഞ്ഞ വർഷം അവസാനത്തിൽ യു.എ.ഇ ഭരണകൂടം നിർത്തലാക്കിയ മൂന്നു മാസം കാലാവധിയുള്ള സന്ദർശന വിസ വീണ്ടും അവതരിപ്പിച്ചു. ദുബൈയിലും അബൂദബിയിലും ഈ വിസ ഉപയോഗിക്കാം. മേയ് അവസാനത്തോടെ പുതിയ വിസ രീതി പുനരാരംഭിച്ചിരുന്നെങ്കിലും കൂടുതൽ പേരും അറിഞ്ഞിരുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
രണ്ട് രീതിയിലുള്ള വിസയാണ് വിദേശകാര്യ മന്ത്രാലയം അനുവദിക്കുന്നത്. ടൂറിസ്റ്റ് വിസയും സന്ദർശന വിസയും. ഇതിൽ ടൂറിസ്റ്റ് വിസക്ക് 30 അല്ലെങ്കിൽ 60 ദിവസമാണ് കാലാവധി. സന്ദർശന വിസയുടെ കാലാവധിയാണ് 90 ദിവസത്തേക്ക് നീട്ടിയത്. 1500 മുതൽ 2000 ദിർഹമാണ് വിസയുടെ ഫീസ്. ഓരോ രാജ്യങ്ങളിലും ഇത് വ്യത്യസ്തമായിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.