അബൂദബി: സമൂഹ മാധ്യമത്തിൽ അനുചിത വിഡിയോകൾ പോസ്റ്റ് ചെയ്ത കേസിൽ അറബ് സ്ത്രീക്ക് അബൂദബി ഫെഡറൽ സുപ്രീം കോടതി ഒരു വർഷം തടവും രണ്ടര ലക്ഷം ദിർഹം പിഴയും വിധിച്ചു. പൊതു ധാർമികത ലംഘിക്കുന്നതും വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നതുമായ വിഡിയോ പോസ്റ്റ് ചെയ്തെന്ന കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചത്.
ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്തു.സ്നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകളുണ്ടാക്കി അധാർമികത പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ പോസ്റ്റ് ചെയ്ത കുറ്റത്തിന് 2017 ഡിസംബറിലാണ് സ്ത്രീയെ അബൂദബി സൈബർ കോടതി അറസ്റ്റ് ചെയ്തത്. ഇവരുടെ ഇൻറർനെറ്റിലെ ഇടപെടലുകൾ നിരീക്ഷിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയെന്ന് യു.എ.ഇ അറ്റോണി ജനറൽ വ്യക്തമാക്കി. ദമാനി എന്ന പേരിൽ അക്കൗണ്ട് സംഷ്ടിച്ചായിരുന്നു വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നെതന്നും അറ്റോണി ജനറലിെൻറ ഒാഫിസ് കണ്ടെത്തിയിരുന്നു. കുറ്റക്കാരിയായ സ്ത്രീയുടെ കമ്പ്യൂട്ടറുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പബ്ലിക് പ്രോസിക്യൂഷെൻറ ആവശ്യ പ്രകരെം അബൂദബി സൈബർ കുറ്റകൃത്യ വിഭാഗത്തിെൻറ കുറ്റാന്വേഷണ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.