അബൂദബി: മൃഗചികിത്സയുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഫെഡറൽ നിയമം 10/2002ലെ ചില വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്. മൃഗചികിത്സാ രംഗത്തെ നടപടികൾ ക്രമീകരിച്ച് കാര്യക്ഷമത വർധിപ്പിക്കുക, അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തി രാജ്യത്തെ മൃഗങ്ങളുടെ ആരോഗ്യം പരിരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഭേദഗതി.
ഫെഡറൽ നിയമം 10/2002ൽ ‘പ്രഫഷൻ’ എന്ന് മാത്രം ഉപയോഗിച്ചിരുന്നത് ‘വെറ്ററിനറി പ്രഫഷൻ’ എന്നാക്കിയതാണ് ഒരു ഭേദഗതി നിർേദശം. കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയത്തിെൻറ ലൈസൻസില്ലാതെയോ നിയമാനുസൃതമല്ലാതെയോ വ്യക്തികളോ സ്ഥാപനങ്ങളോ മൃഗചികിത്സ നടത്തുന്നത് കുറ്റകരമാണെന്ന് ഭേദഗതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.