അബൂദബി: കേടുപാടുകൾ മറച്ചുവെച്ച് ആഡംബര കാര്‍ വിറ്റ കേസിൽ ഉപഭോക്താവിന് കാറിന്‍റെ മുഴുവൻ പണവും നഷ്ടപരിഹാരമായി 50,000 ദിര്‍ഹവും നല്‍കാൻ ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് കോടതി. 6,7,0000 ദിര്‍ഹം നല്‍കി കാര്‍ വാങ്ങിയ വാഹനത്തിന് മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് തകരാറുകളും ഘടനാപരമായ കേടുപാടുകളും കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇദ്ദേഹം കേസ് നൽകുകയായിരുന്നു. സമൂഹ മാധ്യമത്തില്‍ പരസ്യം കണ്ടാണ് വാഹനം വാങ്ങാന്‍ സമീപിച്ചതെന്ന് ഉപഭോക്താവ് പരാതിയില്‍ പറഞ്ഞു. മികച്ച ശേഷിയും അപകടരഹിതവുമായ കാര്‍ ആണെന്നായിരുന്നു പരസ്യത്തിൽ ഉണ്ടായിരുന്നത്. ഇത് വിശ്വസിച്ചാണ് കാര്‍ വാങ്ങിയത്.
വൈകാതെ വാഹനത്തിന് നിരന്തരം തകരാറുകളുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുമ്പ് നാലുതവണ അപകടത്തില്‍പെട്ട വാഹനമാണിതെന്ന് തിരിച്ചറിയുന്നത്. സമൂഹ മാധ്യമത്തിൽ നൽകിയിരുന്ന പരസ്യത്തിന്‍റെ പകർപ്പുകളും വിവിധ വര്‍ക്ക് ഷോപ്പുകളില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടുകളും വാട്‌സ്ആപ് മുഖേന നടത്തിയ മെസേജുകളും പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍, തന്‍റെ ഭാഗത്ത് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നായിരുന്നു വിൽപനക്കാരന്‍റെ വാദം. കാര്‍ വാങ്ങുന്നതിനുമുമ്പ് യുവാവ് വാഹനം പരിശോധിച്ചിരുന്നുവെന്നും ഇയാള്‍ വാദിച്ചു.
എന്നാല്‍, കോടതി നിയോഗിച്ച സാങ്കേതിക വിദഗ്ധന്‍ കാര്‍ പരിശോധിക്കുകയും ഇതിനു നിരവധി തകരാറുകളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കോടതി ഉപഭോക്താവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.