ദു​ബൈ​യി​ൽ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മൊ​ബൈ​ൽ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ

ദു​ബൈ: വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി ദു​ബൈ റോ​ഡ്​^​ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) മൊ​ബൈ​ൽ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ ത​യാ​റാ​ക്കി.
വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളി​ലെ ചാ​ർ​ജ്​ തീ​ർ​ന്നാ​ൽ അ​വ​യു​ടെ അ​ടു​ത്തേ​ക്ക്​ പോ​യ്​ ചാ​ർ​ജ്​ ചെ​യ്​​ത്​ ന​ൽ​കു​ന്ന​തി​നാ​ണ്​ ഇൗ ​വാ​ഹ​നം. ആ​ർ.​ടി.​എ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലും എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ മ​താ​ർ ആ​ൽ താ​യ​ർ ആ​ണ്​ മൊ​ബൈ​ൽ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻ​റ​റി​ൽ ചൊ​വ്വാ​ഴ്​​ച സ​മാ​പി​ക്കു​ന്ന വീ​ടെ​ക്​​സ്​ 2018ൽ ​ഇ​ത്​ പ്ര​ദ​ർ​ശി​പ്പി​ക്കും. മൊ​ബൈ​ൽ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​ൻ യു.​എ.​ഇ​യു​ടെ ഹ​രി​ത വി​ക​സ​ന ന​യ​ത്തെ പി​ന്തു​ണ​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ പ​റ​ഞ്ഞു. പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​മാ​യ ​ൈവ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന​മാ​കും. വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​ക്കാ​ൻ ഇ​തി​ട​യാ​ക്കു​മെ​ന്നും അ​തോ​റി​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - vehicles mobile charging station-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.