ദുബൈ: കരൂപടന്നയിലെ പ്രാദേശിക കൂട്ടായ്മയായ ‘വെഡ്മ’യുടെ 30ാം വാർഷികം ഗ്രാമോത്സവമായി ആഘോഷിക്കാൻ തീരുമാനിച്ചു. വെള്ളാങ്കല്ലൂർ മഹല്ല് ഉൾക്കൊള്ളുന്ന കരൂപ്പടന്ന പ്രദേശങ്ങളിലെ യു.എ.ഇയിലെ പ്രവാസികളെ പങ്കെടുപ്പിച്ചാണ് ആഘോഷം നടത്തുക.
ഇതിനായി സുബൈർ ടി.എം ചെയർമാനും ഹാഷിം കാദർ ജനറൽ കൺവീനറും ഷിനാസ്, മിസ്ബാ യൂനിസ് (കൺവീനർമാർ) എന്നിവർ അടങ്ങിയ സംഘാടക സമിതിക്ക് രൂപംനൽകി. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ അഷ്റഫ് കൊടുങ്ങല്ലൂർ മുഖ്യാതിഥിയായി. ടി.എം. സുബൈർ അധ്യക്ഷത വഹിച്ചു.
എൻ.എ. ഹാഷിം സ്വാഗതവും സമീർ ബാബു നന്ദിയും പറഞ്ഞു. വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഇബ്രാഹിം കടലായി, റഷീദ് തോപ്പിൽ, ഗഫൂർ വെള്ളാങ്ങല്ലൂർ, ഷമീർ പെഴുംകാട്, ഷാജി ഇടപുള്ളി, ടി.എം. മുസ്തഫ, ജാസിം കടലായി, ഫഹദ്, ഹംസ ചിരട്ടക്കുന്നു സിയാദ് മുസമ്മിൽ, മുജീബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.