വര ആർടെക്സ് എഡിഷൻ-2ൽ പങ്കെടുത്തവർ
ദുബൈ: ആഗോള ഡിസൈൻ രംഗത്തെ പുതിയ മാറ്റങ്ങളെ പരിചയപ്പെടുത്തിയും ആധുനിക ചിന്തകൾ പങ്കുവെച്ചും മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ ‘വര’ യു.എ.ഇ സംഘടിപ്പിച്ച ആർടെക്സ് എഡിഷൻ 2ന് പരിസമാപ്തി.
ദുബൈയിലെ അൽ ബറാഹ വിമൻസ് അസോസിയേഷൻ ഹാളിൽ 500ലധികം ക്രിയേറ്റിവ് ഡിസൈനർമാർ പങ്കെടുത്ത ചടങ്ങിൽ ഡിസൈൻ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വാധീനത്തെക്കുറിച്ചും പ്രഫഷനലുകൾക്ക് സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.
ഡിസൈൻ വ്യവസായ പ്രമുഖരും വിദഗ്ധരും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു. ഫ്രാൻസിസ് സേവ്യർ, ടോണിറ്റ്, ജെയ്സൺ ആന്റണി, അജയൻ ചാലിശ്ശേരി എന്നിവർ സംസാരിച്ചു.
അറബിക് കലിഗ്രാഫർ കരീംഗ്രാഫിയും, ആർട്ടിസ്റ്റ് ഷാഹുലാർട്ടും, ഫിലിം ആർട്ട് ഡയറക്ടർ സലീം മൻസിലും സർഗാത്മകതയുടെ നേർക്കാഴ്ചയുമൊരുക്കിയത് വേറിട്ട അനുഭവമായി. ഗൂഗിളിലെ യു.എക്സ് ഡിസൈനറായ അഡ്വവിൻ റോയ് നെറ്റോ, ഗൂഗിളിലേക്കുള്ള യാത്രയും പങ്കുവെച്ചു.
നിക്ഷേപ സാധ്യതകളെ കുറിച്ച് സിഷെർ മേയർ പ്രതിനിധികളായ ഡോ. നജീബ്, ഐറിൻ സ്റ്റാൻലി, റിയാസ് എന്നിവർ പരിചയപ്പെടുത്തി. റിയാസ് കിൽട്ടണും സുകേഷ് ഗോവിന്ദനും സംരംഭകത്വത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. അനസ് റംസാനും ജധേഷ് വി.പിയും എ.ഐ ടൂളുകളെക്കുറിച്ചും ഡിസൈനിലെ അവയുടെ ആപ്ലിക്കേഷനുകളെക്കുറിച്ചും ചർച്ച ചെയ്തു.
ലുലു മണി എക്സ്ചേഞ്ച് മീഡിയ മാർക്കറ്റിങ് മാനേജർ ആസിം ഉമർ, യോഗ വെൽനസ് കോച്ച് നിമിഷ സജിത്ത് എന്നിവരും സദസ്സുമായി സംവദിച്ചു. വര ചെയർമാൻ സജീർ ഗ്രീൻഡോട്ടിനൊപ്പം കൺവീനർ അൻസാർ മുഹമ്മദും ചീഫ് കോഒാഡിനേറ്റർ ജയേഷും നേതൃത്വം നൽകിയ പരിപാടി വിദ്യ നിയന്ത്രിച്ചു. മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.