വാണിമേല്‍ പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച വാണിമേല്‍ സംഗമത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈര്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഷജ ഷെറിന് പുരസ്കാരം നല്കുന്നു
അബൂദബി: വാണിമേല്‍ പഞ്ചായത്ത് കെ.എം.സി.സി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വാണിമേല്‍ സംഗമം ഒരുക്കി. പ്രസിഡന്റ് എ.കെ. മുജീബിന്റെ അധ്യക്ഷതയില്‍ അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈര്‍ മുഖ്യാതിഥിയായിരുന്നു. അബ്ദുല്‍ ബാസിത്, അബ്ദുല്ല കാക്കുനി, കെ.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
റാശിദ് പൂമാടം, സമീര്‍ കല്ലറ, ഷാര്‍ജ ഖാസിമിയ സര്‍വകലാശാലയില്‍നിന്ന് ഇക്കണോമിക്സ് ആന്‍ഡ് മാനേജ്മെന്റില്‍ ബിരുദം നേടിയ റഹീബ മുജീബ് റഹ്മാന്, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഷജ ഷെറിന്, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷിഫ ഷെറിന്, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫിദ ഫാത്തിമ എന്നിവര്‍ക്ക് ഉപഹാരം നല്കി.
യുവ ബിസിനസ് അവാര്‍ഡ് ഇസ്മായില്‍ വെള്ളിയോടിനും സ്നേഹാദരം യു.കെ. അഷ്റഫ് മാസ്റ്ററിനും കണ്ണൂര്‍ ശരീഫ് സമ്മാനിച്ചു. ഷൗക്കത്ത് വാണിമേല്‍, സി.പി. അഷ്റഫ്, അസ്ഹര്‍ വാണിമേല്‍, റഷീദ് വാണിമേല്‍, സലിം വാണിമേല്‍, ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.വി. റാശിദ്, സമീര്‍ തയ്യുള്ളതില്‍, ഗായിക ഫാസില ബാനു, റാശിദ് ഖാന്, ഹിശാന അബൂബക്കര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.