ഷാർജ: വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിന്റെ 30ാം വാര്‍ഷികാഘോഷമായ പൂരം 2018 അതിഗംഭീരമായി കൊണ്ടാടി.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സഹകരണത്തോടെ നടത്തിയ ആഘോഷപരിപാടിയിൽ അനുഗ്രഹീത ഗായകരായ കെ.ജി. മാര്‍ക്കോസ്, കണ്ണൂര്‍ ഷരീഫ്, അനൂപ് ശങ്കര്‍ , പ്രീതി വാരിയര്‍ , സുമിഅരവിന്ദ് എന്നിവർ സംഗീത മഴ തീർത്തു. അകാലത്തിൽ പൊലിഞ്ഞ ബാലഭാസ്ക്കറിന് പ്രണാമമര്‍പ്പിച്ചാണ് പരിപാടി തുടങ്ങിയത്. അംഗങ്ങളുടെ വിവധ കലാപരിപാടികൾ അരങ്ങേറി. ഒട്ടനവധി സിനിമാ^നാടക പ്രതിഭകളെ സമ്മാനിച്ച വടക്കാഞ്ചേരിയുടെ മികവ് വ്യക്തമാക്കുന്നതായിരുന്നു ‘മച്ചിന്‍പുറത്തെ മാണിക്യം’ നാടകം.
വടക്കാഞ്ചേരി സുഹൃത് സംഘം പ്രസിഡൻറ് സി.എ മുസ്തഫ അധ്യക്ഷത വഹിച്ച പൊതു സമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഇ.പി ജോണ്സണ് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ജാബിർ, അബ്ദുല്ല മല്ലിശ്ശേരി,കെ ബാലകൃഷ്ണന്, ഷാജി ജോണ്‍, വടക്കാഞ്ചേരി സുഹൃത് സംഘം സെക്രട്ടറി ഷാമില്‍ മൊഹ്സിന്‍, ട്രഷറര്‍ സുരേഷ് ബാബു, പാട്രന്‍ വി.എസ് വേണു, പൂരംകണ്വീനര് അബ്ദുള്‍ ഹാരിസ്, ജോ.കണ്‍വീനർമാരായ ഷാജു ചിറ്റണ്ട,ഷാനു മച്ചാട്,ലിയോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങില്‍വച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴിലെ അല്‍ ഇബ്ടി സാമാ സെൻറര്‍ ഫോര്‍ ചിൽഡ്രന്‍ വിദ്യാര്‍ഥികൾക്കുള്ള ലാപ്ടോപ്ഇന്ത്യന് അസോസിയേഷന് പ്രസിഡൻറ് ഏറ്റുവാങ്ങി. വടക്കാഞ്ചേരി സുഹൃത് സംഘത്തിലെ സീനിയര്‍ അംഗങ്ങളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.