ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കുന്ന ദൃശ്യം കാമറയിൽ പതിഞ്ഞപ്പോൾ(വിഡിയോ ദൃശ്യം)
ഷാർജ: മൊബൈൽ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്താൻ അത്യാധുനിക സ്മാർട്ട് കാമറകൾ സ്ഥാപിച്ച് ഷാർജ പൊലീസ്. ഡ്രൈവർമാർ ഫോൺ ചെയ്തുകൊണ്ട് വാഹനമോടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചാണ് സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ് ഇക്കാര്യം അറിയിച്ചത്. മൊബൈൽ ഉപയോഗിച്ച് ഫോൺ ചെയ്യുന്നതിന് പുറമെ, ചിത്രം പകർത്തുന്നതും വിഡിയോ എടുക്കുന്നതുമെല്ലാം കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ഒരു നിമിഷത്തെ അശ്രദ്ധ ദുരന്തത്തിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റ് പിഴയും ലഭിക്കും. വാഹന ഗതാഗതം അപകടരഹിതമാക്കാൻ കർശന നടപടികളാണ് ഷാർജ പൊലീസ് സ്വീകരിച്ചുവരുന്നത്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടികൾ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.