ഷാർജയിൽ 35 ശതമാനം വരെ ട്രാഫിക് പിഴ ഇളവ്; ഏപ്രിൽ മുതൽ ഇളവ് നിലവിൽ വരും

ഷാർജ: എമിറേറ്റിൽ ഏപ്രിൽ 1മുതൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച്​ അധികൃതർ. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ഇതുപ്രകാരം നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കും. കൂടാതെ പിടിച്ചെടുക്കലിൽ നിന്നും വാഹനത്തെ ഒഴിവാക്കാനും കഴിയും. എന്നാൽ 60 ദിവസത്തിന് ശേഷമാണെങ്കിൽ 25 ശതമാനം ഇളവും ലഭിക്കും. നിയമലംഘനം നടന്ന തീയതി മുതൽ ഒരു വർഷം കഴിഞ്ഞിട്ടും പിഴ അടച്ചിട്ടില്ലെങ്കിൽ വാഹനമോടിക്കുന്നവർ പിഴ മുഴുവനായി അടക്കേണ്ടിവരും.

കൂടാതെ പിന്നീട് പിഴ ചുമത്തിയാൽ വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കിയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ 2023 മുഴുവൻ നടപ്പാക്കുമെന്ന്​ ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അൽ ഷംസി പറഞ്ഞു.

Tags:    
News Summary - Up to 35 percent off traffic fines in Sharjah; The exemption will be effective from April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.