ഇൻകാസ് യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ
സംസാരിക്കുന്ന വേണു രാജാമണി
ദുബൈ: കേരളത്തിന്റെ ഭാവി വളർച്ചക്ക് വികസന കാഴ്ചപ്പാടും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികൾ വേണമെന്നും യാഥാർഥ്യബോധമില്ലാത്ത സമീപനമാണ് സംസ്ഥാനത്തെ വികസന പിന്നാക്കാവസ്ഥക്ക് കാരണമെന്നും മുൻ ഇന്ത്യൻ നയതന്ത്രപ്രതിനിധിയും അംബാസഡറുമായിരുന്ന വേണു രാജമണി അഭിപ്രായപ്പെട്ടു.
ഇൻകാസ് യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ ‘കേരളത്തിന്റെ ഭാവി വികസനം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ആക്ടിങ് പ്രസിഡന്റ് ഷാജി പാറേത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എ. നാസർ സ്വാഗതം പറഞ്ഞു. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ആമുഖ പ്രഭാഷണം നടത്തി.
ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഷിജി അന്ന ജോസഫ്, ഷാജി ശംസുദ്ദീൻ, രാജി എസ്. നായർ, റിയാസ് ചന്ദ്രചിനി, സ്റ്റേറ്റ് ഭാരവാഹികളായ ഷൈജു അമ്മാനപ്പാറ, ബി. പവിത്രൻ, ഗീവർഗീസ് എന്നിവർ സംസാരിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.എ. ബിജു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.