Posted On
date_range Updated On
date_range ഷാർജ സർവകലാശാല പി.ജി സ്കോളർഷിപ്പുകൾക്ക് അംഗീകാരം
ഷാർജ: ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ഷാർജ സർവകലാശാല നൽകുന്ന സ്കോളർഷിപ്പുകൾക്ക് അംഗീകാരം. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് 264 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി ഉത്തരവിറക്കിയത്.
2023-24 അക്കാദമിക് വർഷത്തിൽ അഡ്മിഷൻ നേടിയ പൗരന്മാരുടെയും ഇമാറാത്തി സ്ത്രീകളുടെയും മക്കൾക്കാണ് സ്കോളർഷിപ്പുകൾ ലഭിക്കുക. 206 വിദ്യാർഥികളാണ് ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.