യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ക​ളി​ക്കു​ന്ന ടീ​മു​ക​ളു​ടെ നാ​യ​ക​ൻ​മാ​ർ

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്കം

ദു​ബൈ: ഐ.​സി.​സി അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക്​ അ​ജ്​​മാ​നി​ൽ തു​ട​ക്കം. അ​ജ്​​മാ​നി​ലെ ഈ​ഡ​ൻ ഗാ​ർ​ഡ​ൻ, മാ​ലെ​ക്​ ഗ്രൗ​ണ്ടു​ക​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. യു.​എ.​ഇ, ഹോ​ങ്​​കോ​ങ്, കു​വൈ​ത്ത്, മ​ലേ​ഷ്യ, നേ​പ്പാ​ൾ, സിം​ഗ​പ്പൂ​ർ എ​ന്നീ ടീ​മു​ക​ളാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്. മാ​ർ​ച്ച്​ ര​ണ്ടി​ന്​ സ​മാ​പി​ക്കും. 2014ൽ ​ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന്‍റെ യോ​ഗ്യ​ത മ​ത്സ​ര​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

സീ​നി​യ​ർ ടീ​മി​ലെ ഓ​ൾ റൗ​ണ്ട​ർ അ​യാ​ൻ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ യു.​എ.​ഇ ക​ളി​ക്കു​ന്ന​ത്. 2020ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലേ​ക്ക്​ ടീം ​യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന പ്രാ​ദേ​ശി​ക ലീ​ഗു​ക​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്​​ച യു.​എ.​ഇ സിം​ഗ​പ്പൂ​രി​നെ നേ​രി​ടും. ഹോ​ങ്​​കോ​ങും നേ​പ്പാ​ളു​മാ​ണ്​ മ​റ്റൊ​രു മ​ത്സ​രം. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത്​ മ​ലേ​ഷ്യ​യെ നേ​രി​ടും. 28ന്​ ​യു.​എ.​ഇ​യും കു​വൈ​ത്തു​മാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്. മ​ലേ​ഷ്യ-​നേ​പ്പാ​ൾ, സിം​ഗ​പ്പൂ​ർ-​ഹോ​ങ്​​കോ​ങ്​ എ​ന്നി​വ​യാ​ണ്​ മ​റ്റ്​ പോ​രാ​ട്ട​ങ്ങ​ൾ. അ​വ​സാ​ന ദി​ന​മാ​യ മാ​ർ​ച്ച്​ ര​ണ്ടി​ന്​ നേ​പ്പാ​ളാ​ണ്​ യു.​എ.​ഇ​യു​ടെ എ​തി​രാ​ളി​ക​ൾ. സിം​ഗ​പ്പൂ​ർ -കു​വൈ​ത്ത്, ഹോ​ങ്​​കോ​ങ്​ -മ​ലേ​ഷ്യ എ​ന്നീ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 

Tags:    
News Summary - Under-19 Worldcup- Qualifiers competition Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.