യു.എ.ഇ നായകൻ അലിഷാൻ ഷറഫു, ഇന്ത്യൻ നായകൻ യാഷ് ധുൾ
ദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിന് ഇന്നു ദുബൈയിൽ തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യയും യു.എ.ഇയും ഏറ്റുമുട്ടും. 15 അംഗ യു.എ.ഇ ടീമിലെ 13 പേരും ഇന്ത്യക്കാരാണെന്നതിനാൽ ഫലത്തിൽ ഇന്ത്യൻ പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. മലയാളി നായകൻ അലിഷാൻ ഷറഫുവിെൻറ നേതൃത്വത്തിലിറങ്ങുന്ന യു.എ.ഇയും യാഷ് ധുളിെൻറ കാപ്റ്റൻസിയിലിറങ്ങുന്ന ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ഇന്ത്യക്കുതന്നെയാണ്. ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ രാവിലെ 9.30ന് മത്സരം ആരംഭിക്കും. മുൻ ഇന്ത്യൻതാരം റോബിൻ സിങ് പരിശീലകനായ യു.എ.ഇ ടീമിൽ അടിമുടി ഇന്ത്യക്കാരാണെന്നതാണ് ഈ ടൂർണമെൻറിെൻറ പ്രത്യേകത. നായകൻ അലിഷാന്‍ പുറമെ തലശ്ശേരി സ്വദേശി വിനായക് വിജയരാഘവനും ടീമിലുണ്ട്. പാതിമലയാളിയായ റോണക് പാനോളിയാണ് ടീമിലെ മറ്റൊരു കേരള സാന്നിധ്യം.
നായകനായി അലിഷാൻ അരങ്ങേറുന്നതും ഈ മത്സരത്തിലാണ്. പാകിസ്താനിൽനിന്നുള്ള അലി ആമിർ നസീർ, യു.കെ താരം കെയ് സ്മിത്ത് എന്നിവർ മാത്രമാണ് ടീമിൽ ഇന്ത്യക്കാരല്ലാത്ത താരങ്ങൾ. ധ്രുവ് പരഷർ, പുൻയ മെഹ്റ, സയ്ലസ് ജയ്ശങ്കർ, സൂര്യ സതീഷ്, ആതിഥ്യ ഷെട്ടി, അയാൻ ഖാൻ, ആര്യൻ ശർമ, ജാഷ് ജിയ്നാനി, നിലൻഷ് കെശ്വാനി, ശിവൽ ബാവ എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. ഇന്ത്യയും യു.എ.ഇയും മുമ്പ് രണ്ടു തവണ ഏറ്റമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, കുവൈത്ത്, ശ്രീലങ്ക എന്നീ ടീമുകളാണ് ഏഷ്യ കപ്പിൽ മാറ്റുരക്കുന്ന മറ്റു രാജ്യങ്ങൾ. ഇന്ത്യയുടെ അടുത്ത മത്സരം ശനിയാഴ്ച പാകിസ്താനെതിരെയാണ്. 27ന് അഫ്ഗാനിസ്താനെയും നേരിടും. ദുബൈക്കു പുറമെ ഷാർജ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.