കൊല്ലം ശ്രീനാരായണ കോളജ് പൂർവ വിദ്യാർഥി അലുമ്നി(റൂട്സ്) ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്യുന്നു
ദുബൈ: യു.എ.ഇയുടെ വളർച്ചക്ക് വിയർപ്പൊഴുക്കുന്ന തൊഴിലാളികൾക്ക് കൈത്താങ്ങായി കൊല്ലം ശ്രീനാരായണ കോളേജ് പൂർവ വിദ്യാർഥി അലുമ്നി(റൂട്സ്) ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്തു.
പ്രസിഡന്റ് റെസ്‌ല അംനാദ് ഇഫ്‌താർ കിറ്റ് നൽകി തുടക്കം കുറിച്ചു. സെക്രട്ടറി അനൂപ് ബാബുദേവൻ ആമുഖപ്രസംഗം നടത്തി. ഓൾ കേരള കോളജ് അലുംനി ഫെഡറേഷൻ(അക്കാഫ്) പ്രതിനിധി അഡ്വ. എ.നജുമുദ്ദീൻ, ട്രഷറർ കമൽ രാജേന്ദ്രൻ, ജോ. ട്രഷറർ എസ്. മുരളീധരൻ, പ്രൊജക്റ്റ് മാനേജർ സൂരജ്, സൈറ്റ് എൻജിനീയർ സുന്ദർ, സേഫ്റ്റി ഓഫീസർ കരുൺ ശേഖർ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.