അബൂദബി: തിങ്കളാഴ്ച രാത്രി യു.എ.ഇയുടെ ആകാശത്തിലൂടെ പറന്നുതീങ്ങിയ ജ്വാല കണ്ടവർ അതിശയപ്പെട്ടു. രാത്രി 7.30ഒാടെയാണ് ജ്വാല പ്രത്യക്ഷപ്പെട്ടത്. ചിലർ റോക്കറ്റാണെന്നും ബഹിരാകാശ വാഹനമാണെന്നും ഉൽക്കയാണെന്നുമൊക്കെ കരുതി. അൽപ സമയം അന്തരീക്ഷത്തിലൂടെ നീങ്ങിയ ജ്വാല പിന്നീട് ചിന്നിച്ചിതറുകയായിരുന്നു.
ജ്വാല കണ്ടത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായങ്ങൾ പങ്കുവെച്ചു. ഉൽക്ക പോലെ തോന്നിച്ച വസ്തു ആകാശത്തുനിന്ന് വീഴുന്നതായി കണ്ടു എന്നാണ് സാഹിൽ ശൈഖ് എന്ന യുവാവ് ട്വീറ്റ് ചെയ്തത്. ജ്വാലയുടെ ഫോേട്ടായും സാഹിൽ പോസ്റ്റ് ചെയ്തു. താൻ ഭാഗ്യവാനാണെന്നും അതി മനോഹരമായ കാഴ്ചയാണ് കാണാൻ സാധിച്ചതെന്നും എ. ലിലിയേൻ ട്വീറ്റ് ചെയ്തു. ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് മുകളിലൂടെ ജ്വാല കടന്നുപോകുന്നതായാണ് കണ്ടതെന്ന് േകറ്റ് റിൻസർ പറയുന്നു. അതേസമയം, ഇത് എന്താണെന്നതിനെ കുറിച്ച് ജ്യോതിശ്ശാസ്ത്രജ്ഞേരാ വാനനിരീക്ഷണ കേന്ദ്രങ്ങളോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.