Posted On
date_range Updated On
date_range യു.എഫ്.സി പോരിന് വീണ്ടും വേദിയാവാൻ അബൂദബി
അബൂദബി: മറ്റൊരു യു.എഫ്.സി (Ultimate Fighting Championship) പോരിന് കൂടി അബൂദബി വേദിയാവുന്നു. ഇത്തിഹാദ് അറീനയില്‍ ജൂലൈ 26നാണ് യു.എഫ്.സി പോര്. 2024ല്‍ രണ്ട് തവണയാണ് അബൂദബിയില്‍ യു.എഫ്.സി പോരാട്ടങ്ങള്‍ നടന്നത്. ആഗസ്തില്‍ നടന്ന പോരില്‍ ഉമര്‍ നര്‍മഗോമെദോവ്, കോറി സന്ദാഗനെ കീഴടക്കിയിരുന്നു.
ഒക്ടോബറില്‍ നടന്ന യു.എഫ്.സി 308ല്‍ ഫെതര്‍വെയിറ്റ് വിഭാഗത്തില്‍ ഇലിയ തോപുരിയ, മാക്സ് ഹോളോവേയെയും തോല്പ്പിക്കുകയുണ്ടായി. മറ്റൊരു മല്‍സരത്തില്‍ ഖംസത്ത് ചിമയേവ്, റോബര്‍ട്ട് വിറ്റാക്കറിനെയും പരാജയപ്പെടുത്തിയിരുന്നു.
2010 മുതല്‍ യു.എഫ്.സി അബൂദബിയില്‍ 20 മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.