ദുബൈ: ഗസ്സയിലെ സമാധാനപ്രക്രിയയുടെ ഭാഗമായി സമഗ്ര സമാധാനപദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതിനെയും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയം അനുസരിച്ച് ഗസ്സയുടെ ഭരണത്തിനായി ദേശീയ സമിതി (നാഷനൽ കമ്മിറ്റി ഫോർ ദ അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സ-എൻ.സി.എ.ജി) ഔപചാരികമായി നിലവിൽ വന്നതിനെയും യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി സ്വാഗതം ചെയ്തു.
ഗസ്സയിലെ സ്ഥിരത ഉറപ്പാക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ സംരംഭത്തെയും അവർ പ്രസ്താവനയിൽ പ്രശംസിച്ചു. പ്രസിഡന്റ് ട്രംപിന്റെ നേതൃപരമായ ഇടപെടലുകളെയും സമാധാനപ്രക്രിയയെ സഹായിക്കാനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.