ജലവൈദ്യുതി കണക്​ഷനുള്ള എൻ.ഒ.സി ഒാൺലൈൻ വഴി

ദുബൈ: വീടുകളിലെ വൈദ്യൂതി^ജലവിതരണ കണക്​ഷൻ ലഭിക്കുന്നതിനുള്ള എൻ. ഒ.സി  ഒാൺലൈൻ മുഖേന നൽകു​ന്ന പദ്ധതി റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) ആരംഭിച്ചു.
 ദുബൈ സർക്കാറി​​െൻറ സ്​മാർട്ട്​ പദ്ധതികളുടെ ഭാഗമായാണ്​ നടപടി. ഇതു സംബന്ധിച്ച കരാർ ദുബൈ വൈദ്യുതി^ജല അതോറിറ്റി (ദീവ) യും ആർ.ടി.എയും കരാർ ഒപ്പുവെച്ചു. ഒാൺലൈൻ മുഖേന ലഭിക്കുന്ന അപേക്ഷകൾ ഉടനടി പരിശോധിക്കുകയും നടപടികളാരംഭിക്കുകയും ചെയ്യും. നിലവിൽ അഞ്ചു ദിവസം കൊണ്ട്​ സർട്ടിഫിക്കറ്റ്​ നൽകാനാവും.അപേക്ഷിച്ചാലുടൻ സർട്ടിഫിക്കറ്റ്​ നൽകാനാവുന്ന രീതിയിലേക്ക്​ സംവിധാനം മാറ്റാനാണ്​ ശ്രമമെന്ന്​ അധികൃതർ അറിയിച്ചു.

News Summary - uae waterconnection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.